Do You Forget What You STUDY

  • -
മറവി ചിലപ്പോഴെന്നല്ല എല്ലായ്‌പ്പോഴും ഒരു പ്രശ്‌നം തന്നെയാണ്. പരീക്ഷയെടുക്കുമ്പോള്‍ പഠിച്ചതെല്ലാം മറന്നു പോകുന്ന വിദ്യാര്‍ഥിയും. ഓര്‍മ്മ കിട്ടുന്നില്ല എന്ന പരാതി പറയുന്ന മുത്തശ്ശിയും നമുക്കു സുപരിചിതരാണ്.

മനുഷ്യമസ്തിഷ്‌കം ഒരു മഹാകംപ്യൂട്ടറാണ്. കംപ്യൂട്ടറിന്റെ പ്രധാന ഭാഗങ്ങള്‍ മൂന്നാണ്. വിവരങ്ങള്‍ സ്വീകരിക്കുന്ന ഇന്‍ പുട്ട്, സ്വീകരിച്ച കാര്യങ്ങള്‍ അടുക്കിവയ്ക്കുന്ന കേന്ദ്രഭാഗം. വിവരങ്ങള്‍ പുറത്തേക്കുവിടുന്ന ഔട്ട്പുട്ട്. മനുഷ്യശരീരത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ ആണ് ഇന്‍പുട്ട്. ഇന്ദ്രിയങ്ങളിലൂടെ ഉള്ളിലെത്തുന്ന വിവരങ്ങള്‍ പരിശോധിച്ച് ഭാവിയിലേക്ക് ആവശ്യമുള്ളവ സൂക്ഷിച്ചുവയ്ക്കുന്നത് തലച്ചോറാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ ഓരോ നിമിഷവും ഉള്ളിലെത്തുന്ന വിവിധ സംവേദനങ്ങള്‍ പഠിക്കുക എന്ന ശ്രമകരമായ കര്‍ത്തവൃത്തിലാണ് മസ്തിഷ്‌കം. പുതുയായി എത്തുന്ന അറിവ് പഴയതുമായി തട്ടിച്ചുനോക്കുകയും പഴയത് തിരുത്തുകയും ഒക്കെചെയ്തുകൊണ്ടേയിരിക്കുന്നു.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും രാസപരമായ സംതുലനവും അത്യാവശ്യമാണ്. ഉറക്കം ഒഴിയുമ്പോഴും ചില മരുന്നുകള്‍ കഴിക്കുമ്പോഴും മറ്റു തലച്ചോറിലെ രാസഘടനയ്ക്ക് വ്യതിയാനം വരുന്നതിനാലാണ്. അപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട് ഓര്‍മിക്കാന്‍ കഴിയാതെ വരുന്നത്. പരീക്ഷയടുക്കുമ്പോള്‍ ഉറക്കമൊഴിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് ഹാളിലെത്തുമ്പോള്‍ ഉദ്ദേശിച്ചത്ര നന്നായി എഴുതാന്‍ കഴിയാത്തതും ഇതുകൊണ്ടുതന്നെ.

മുകളില്‍ പറഞ്ഞ മൂന്നു യൂണിറ്റുകള്‍ക്കും സംഭവിക്കുന്ന തകരാറുകള്‍ ഓര്‍മ്മക്കുറവായി പുറത്തുവരും. തലയ്ക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ മുതലയാവയാണ്. കേന്ദ്ര നാഡീവ്യൂഹത്തെ തകരാറിലാക്കുന്നത്. കൂടാതെ മദ്യപാനികളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ഒരു പ്രത്യേക മറവി കാണാറുണ്ട്. ലഹരിയിലായിരുന്നപ്പോള്‍ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ പിന്നീട് മറന്നുപോകുന്നു. ബ്ലാക്ക് ഔട്ട് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്.

മുത്തച്ഛന് വൈകിട്ട് നടക്കാനിറങ്ങുന്ന ശീലമുണ്ട്. എന്നാല്‍, ഈയിടെ ഒരുനാള്‍ അദ്ദേഹം വീട്ടിലേക്കുള്ള വഴിയറിയാതെ നാല്‍ക്കവലയില്‍ പകച്ചുനിന്നു. പരിചയക്കാര്‍ കണ്ട് വീട്ടിലെത്തിക്കുകയാണുണ്ടായത്, വാര്‍ധക്യത്തില്‍ എത്തിയ ഒരാള്‍ക്ക് ആദ്യമായി സ്വഭാവ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങിയാല്‍ മസ്തിഷ്‌കത്തിന്റെ ജീര്‍ണതയായ ഡിമന്‍ഷ്യ (Dementia) ആരംഭിക്കുന്നതായി സംശയിക്കണം.

ആരംഭത്തില്‍ത്തന്നെ ഇതു കണ്ടുപിടിക്കുന്നപക്ഷം കൂടുതലാവാതെ സൂക്ഷിക്കാനും ഒരു പരിധിയോളം സുഖപ്പെടുത്താനും കഴിത്തേക്കാം; അടുത്തയിടെയുണ്ടായ കാര്യങ്ങള്‍ മറന്നുപോവുക, പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ കൂടുതല്‍ സമയമെടുക്കുക, പതിവായി ചെയ്തിരുന്ന കാര്യങ്ങള്‍പോലും ചെയ്യാന്‍ പ്രയാസം നേരിടുക, ആവശ്യാനുസരണം വാക്കുകള്‍ കിട്ടാതിരിക്കുക, കാരണം കൂടാതെ മാനസിക നിലയില്‍ വ്യതിയാനം വരിക, ഭയം, സംശയം, വിഷാദം, ഉറക്കക്കുറവ്, ആശയക്കുഴപ്പം എന്നിങ്ങനെ പല ലക്ഷണങ്ങളിലുടെയും ഇതു പറത്തുവരുന്നു.

ഓര്‍മ്മക്കുറവ് എന്ന പരാതിയുമായി മനഃശാസ്ത്രജ്ഞനെ കാണാനെത്തുന്ന നല്ല വിഭാഗം വിദ്യാര്‍ഥികള്‍ക്കും നാഡീസംബന്ധമായ തകരാറുകള്‍ ഒന്നും കാണുകയില്ല. പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ളിലെത്തുന്ന സംജ്ഞകളെ വേണ്ടവണ്ണം അടുക്കിവയ്ക്കുന്ന ജോലി മസ്തിഷ്‌കത്തിന്റേതാണെന്നു നേരത്തെ പറഞ്ഞല്ലോ. ഇങ്ങനെ സൂക്ഷിക്കപ്പെട്ട വസ്തുതകള്‍ മാത്രമേപിന്നീട് ഓര്‍മിക്കാന്‍ കഴിയൂ. നിരീക്ഷണത്തിലും പഠനത്തിലും ഉള്ള പാകപ്പിഴകള്‍ ആണ്. പലപ്പോഴും മറവിക്കു കാരണമായിത്തീരുന്നത്.

വായിച്ചതൊന്നും തലയില്‍ കയറുന്നില്ലെന്നു പറയുന്നവരില്‍ പലരും ഒരു മിനിറ്റുപോലും ശ്രദ്ധയോടെ അടങ്ങിയിരിക്കുന്നവരല്ല. എന്തുകാര്യം മനസിലാക്കാനും ആദ്യം വേണ്ടത് താത്പര്യവും ശ്രദ്ധയും ആണല്ലോ.

പഠിച്ചതൊന്നും ഓര്‍മയില്‍ നില്‍ക്കുന്നില്ല. പക്ഷേ, ചലച്ചിത്രഗാനങ്ങളും ഡയലോഗുകളും മനഃപാഠം! വിഷയത്തിന്റെ ആകര്‍ഷണീയത ഓര്‍മ്മയെ വളരെ സ്വാധീനിക്കാറുണ്ട്., വ്യക്തി വിഷാദരോഗക്കാരനോ ദിവാസ്വപ്നം കാണുന്നയാളോ ആണെങ്കില്‍ ശരീരം ഒരിടത്തിരിക്കുമ്പോഴും മനസ് മറ്റൊരിടത്താവും. ഒടുവില്‍ ഓര്‍മ്മക്കുറവിനെ പഴി പറയുന്നു.

വിദ്യാര്‍ഥികള്‍ക്ക് മറവിയെ മറികടക്കാന്‍ ചില നിര്‍ദേശങ്ങള്‍ കൂടി പറയാം.

- മറവിയെ പഴി പറയാതിരിക്കുക, അശ്രദ്ധയാണ് യഥാര്‍ഥ വില്ലന്‍ എന്നു മനസിലാക്കുക.

- ഭക്ഷണം കഴിച്ചശേഷമുള്ള വായന നന്നല്ല.

- കിടന്നുകൊണ്ട് വായിക്കരുത്.

- ശ്രദ്ധ ആകര്‍ഷിക്കുന്ന സിനിമാ പോസ്റ്ററുകളും ചീപ്പ്, കണ്ണാടി മുതലയാവയും പഠനമേശക്കരികെ വയ്ക്കരുത്.

- വായിക്കുമ്പോള്‍ പ്രകാശം പിറകില്‍നിന്നു വേണം ലഭിക്കാന്‍.

- സാധാരണ ബള്‍ബിനേക്കാള്‍ ട്യൂബ് ലൈറ്റ് ആണ് നന്ന്.

- ഓര്‍മ്മവയ്ക്കാന്‍ പ്രയാസമുള്ള ഭാഗങ്ങള്‍ എഴുതി പഠിക്കുന്നതും നല്ലതുതന്നെ.
Mathhrubhoomi.com

Author

Written by Admin

Aliquam molestie ligula vitae nunc lobortis dictum varius tellus porttitor. Suspendisse vehicula diam a ligula malesuada a pellentesque turpis facilisis. Vestibulum a urna elit. Nulla bibendum dolor suscipit tortor euismod eu laoreet odio facilisis.